Monday, May 13, 2024
keralaNews

ബെന്നിച്ചന്‍ തോമസ് പുതിയ വനം മേധാവിയാകും.

തിരുവനന്തപുരം :ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് പുതിയ വനം മേധാവിയാകും. മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം ബെന്നിച്ചനെ വനം മേധാവി സ്ഥാനത്തേക്കു ശുപാര്‍ശ ചെയ്ത് ഫയല്‍ മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു. ഇപ്പോഴത്തെ വനം മേധാവി പി.കെ.കേശവന്‍ ഈ മാസം 31ന് വിരമിക്കുകയാണ്. ആ ഒഴിവിലേക്കാണ് നിയമനം. കോട്ടയം കിടങ്ങൂര്‍ സ്വദേശിയായ ബെന്നിച്ചന്‍ മുല്ലപ്പെരിയാര്‍ മരംമുറി കേസില്‍ നടപടി നേരിട്ടിരുന്നു.