Tuesday, May 14, 2024
keralaNewspolitics

കോണ്‍ഗ്രസിനകത്ത് ജനാധിപത്യം അറ്റുപോയിട്ടില്ല; കെ സുധാകരന്‍

കോണ്‍ഗ്രസിനകത്ത് ജനാധിപത്യം അറ്റുപോയിട്ടില്ല എന്നതിന് തെളിവാണ് വി.ഡി.സതീശന്റെ പ്രതിപക്ഷ നേതൃസ്ഥാനമെന്ന് കെ. സുധാകരന്‍ എംപി. ഇതാണ് ശരിയായ പാതയെന്നും കെ. സുധാകരന്‍ പറഞ്ഞു.                                                      ആരുടേയും നോമിനിയായല്ല വി.ഡി. സതീശന്‍ മത്സര രംഗത്തേക്ക് എത്തിയതെന്നും, പാര്‍ട്ടിയില്‍ തിളച്ച് മറിയുന്ന യുവജനങ്ങളുടേയും പുതു തലമുറയുടേയും പ്രതിനിധിയാണ് വി.ഡി. സതീശനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പാര്‍ട്ടിയിലെ യുവതലമുറയുടെ ആഗ്രഹം ആണ് വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് എത്തുന്നതോടെ നിറവേറ്റപ്പെടുന്നതെന്നും കെ. സുധാകരന്‍ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് തന്റെ പേര് പരിഗണിക്കുന്നു എന്നത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.