Sunday, May 12, 2024
keralaNews

കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് റവന്യൂ ഉദ്യോഗസ്ഥര്‍ പിടിയിലായി.

 

കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് റവന്യൂ ഉദ്യോഗസ്ഥര്‍ പിടിയിലായി. ചങ്ങനാശേരി നഗരസഭ ഓഫീസില്‍ വിജിലന്‍സ് വിഭാഗം നടത്തിയ മിന്നല്‍ റെയ്ഡിലാണ് പിടിയിലായത്. റവന്യൂ ഓഫീസര്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ സൂര്യകിരണ്‍ വീട്ടില്‍ പി.ടി സുശീല (52), റവന്യൂ ഇന്‍സ്പെക്ടര്‍ ചെങ്ങന്നൂര്‍ പാണ്ടനാട് പുതുശേരി വീട്ടില്‍ സി.ആര്‍ ശാന്തി (50) എന്നിവരെയാണ് വിജിലന്‍സ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.കാനഡയില്‍ ജോലി ചെയ്യുന്ന ചങ്ങനാശേരി സ്വദേശി ചങ്ങനാശേരിയില്‍ വീടു നിര്‍മ്മിച്ചിരുന്നു. ഇതിന്റെ ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റിനായി 8000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി.കാനഡ സ്വദേശിയുടെ ജീവനക്കാരന്‍ ഓഫീസിലെത്തി പണം കൈമാറുന്നതിനിടെയായിരുന്നു അറസ്റ്റ്.