Sunday, May 19, 2024
keralaNews

കോട്ടയത്ത് ഭാര്യ വെട്ടേറ്റു മരിച്ച നിലയില്‍; ഭര്‍ത്താവ് പരിക്കുകളോടെ കിണറ്റിനുള്ളില്‍

കോട്ടയം ഉഴവൂരില്‍ 82കാരിയായ ഭാര്യ വെട്ടേറ്റു മരിച്ച നിലയില്‍. 85 കാരനായ ഭര്‍ത്താവ് പരിക്കുകളോടെ കിണറ്റിനുള്ളില്‍. ഉഴവൂര്‍ ചേറ്റുകുളം ഉറുമ്പി
യില്‍ ഭാരതിയമ്മയെയാണ് (82) വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പരിക്കേറ്റ ഭര്‍ത്താവ് രാമന്‍കുട്ടിയെ ഉഴവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിണറ്റില്‍ വീണുകിടക്കുന്ന നിലയിലാണ് രാമന്‍ കുട്ടിയെ കണ്ടത്. സംഭവത്തില്‍ കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.ഇന്ന് പുലര്‍ച്ചെ 5.30നാണ് സംഭവം നടന്നത്. ചേറ്റുകുളത്തെ വീട്ടില്‍ കഴുയുകയായിരുന്നു ഇരുവരും. ഇവരുടെ മക്കളായ സോമനും കുടുംബവും ഇതേ വീട്ടില്‍ തന്നെയായിരുന്നു താമസം. പുലര്‍ച്ചെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഭാരതിയമ്മ വെട്ടേറ്റ് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ഇവരുടെ ഭര്‍ത്താവായ രാമന്‍ കുട്ടിയെ തൊട്ടടുത്ത കിണറ്റില്‍ കാണപ്പെടുകയായിരുന്നു.സംഭവത്തില്‍ ഇനിയും വ്യക്തത വരാനുണ്ട് എന്നാ കുറവിലങ്ങാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. രാമന്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇയാളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ 85 വയസ്സുള്ള ആള്‍ ആയതിനാല്‍ തന്നെ കൃത്യമായി കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് പറയുന്നില്ല എന്നും പോലീസ് പറഞ്ഞു.