Sunday, May 19, 2024
keralaNews

കൊല്ലത്ത് വാഹനാപകടത്തില്‍ നാലു മത്സ്യത്തൊഴിലാളികള്‍ മരിച്ചു.

കൊല്ലം ചവറയിലുണ്ടായ വാഹനാപകടത്തില്‍ നാലു മത്സ്യത്തൊഴിലാളികള്‍ മരിച്ചു. തിരുവനന്തപുരം സ്വദേശികളായ പുല്ലുവിള കൊച്ചുപളളി കരുണാംബരന്‍ (56), പുല്ലുവിള ബര്‍കുമന്‍ (45), തമിഴ്‌നാട് സ്വദേശി ബിജു (38), വിഴിഞ്ഞം സ്വദേശി ജസ്റ്റിന്‍ (56) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ 2 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 27 പേര്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.