Sunday, May 12, 2024
keralaNews

കൊല്ലത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്കുപിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവാവ് മരിച്ചു.

കൊല്ലത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്കുപിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവാവ് മരിച്ചു. ഓച്ചിറ കൊച്ചുമുറി പറമ്പില്‍ കിരണ്‍ബാബു(നന്ദു-18)ആണ് മരിച്ചത്. അപകടത്തില്‍ കിരണിന്റെ അമ്മാവന്റെ മകനും പരിക്കേറ്റു. കിരണ്‍ ബാബുവിന്റെ അമ്മാവന്റെ മകനായ ഗൗതമിനെ(20) ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഒന്‍പത് മണിയോടെയാണ് ആണ് അപകടം. കിരണിന്റെ അമ്മാവന്‍ ഓച്ചിറയിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലാണ്. ഇദ്ദേഹത്തിന് ഭക്ഷണവുമായി വരുന്നതിനിടെയാണ് അപകടം ഉണ്ടായത്.ചവറ കെ എം എം എലിലേക്ക് ലോഡുമായി പോയ ലോറി തകരാറായി ദേശീയ പാത അരികില്‍ നിര്‍ത്തിയിട്ടിരുന്നതാണ്. എതിരേ വന്ന വാഹത്തിന് സൈഡ് നല്‍കുന്നതിനിടെയാണ് കിരണ്‍ ബാബു ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കിരണ്‍ മരിച്ചു. കിരണിന്റെ പിതാവ് ബാബുക്കുട്ടന്‍ രണ്ടുവര്‍ഷംമുമ്പ് മരിച്ചതാണ്. മാതാവ് സിന്ധു. ഒരു സഹോദരനുണ്ട്. ഗൗതമിന്റെ പിതാവാണ് ആശുപത്രിയിലുള്ളത്. മാതാവ് കോവിഡ് മൂലം മരിച്ചതാണ്.