Sunday, May 19, 2024
keralaNews

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മിനി ആര്‍ മേനോന്‍ അന്തരിച്ചു.

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മിനി ആര്‍ മേനോന്‍(43) അന്തരിച്ചു. എറണാകുളം സൗത്ത് ഡിവിഷന്‍ കൗണ്‍സിലറായിരുന്നു. ബിജെപി ടിക്കറ്റിലായിരുന്നു വിജയം. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ കാന്‍സര്‍ രോഗബാധിതയാണെന്നറിയുകയും ചികിത്സയില്‍ പ്രവേശിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് രവിപുരം പൊതു ശ്മശാനത്തില്‍ സംസ്‌കാരം നടക്കും.