Friday, April 26, 2024
Editorial

” കേരള  ബ്രേക്കിംഗ് ”  ഓൺ ലൈൻ ന്യൂസ്  ആരംഭിച്ചിട്ട് ഇന്ന്  ഒരു വർഷം പൂർത്തിയാകുന്നു.

എരുമേലിയടക്കം നാടിന്റെ  എല്ലാ  മേഖലകളിലും വാർത്തകളുമായി ഇറങ്ങി ചെന്ന ” കേരള  ബ്രേക്കിംഗ് ”  ഓൺ ലൈൻ ന്യൂസിനെ   ഇരുകൈയ്യും നീട്ടി സ്വീകരിച്ച  വായനക്കാർക്കെല്ലാം പ്രത്യേകം നന്ദി അറിയിക്കട്ടെ. ‘കേരള ബ്രേക്കിംഗ് ന്യൂസ് രക്ഷാധികാരിയായ ചൂണ്ടശ്ശേരിയില്‍ കെ.എന്‍ ലീലാമ്മ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത ഓണ്‍ലൈന്‍ പത്രമാണ് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നത്.

വാർത്തകളും,ചിത്രങ്ങളും , പരസ്യങ്ങളും, സാങ്കേതിക സഹായങ്ങൾ അടക്കം നല്‍കി നിരവധി പേർ സഹായിച്ചു. കഴിഞ്ഞ വർഷം മഹാമാരിയായ കോവിഡ് 19ന്റെ വരവില്‍ കടുത്ത നിയന്ത്രണത്തെ തുടര്‍ന്ന്‌ വീട്ടിൽ നിന്നാരംഭിച്ച  ” കേരള  ബ്രേക്കിംഗ് ”  ഓൺ ലൈൻ ന്യൂസ് ഇപ്പോൾ വായനക്കാരുടെ എണ്ണത്തിലും , ദിവസേന  വായിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. കൂടുതൽ ജില്ലകളിലേക്ക്  പ്രതീക്ഷിച്ചതിലുമപ്പുറം വാർത്തകൾ എത്തുന്നതും – വായനക്കാരുടെ എണ്ണവും – ഒപ്പം നിർദ്ദേശങ്ങളും ലഭിക്കുന്നതിലും സന്തോഷമുണ്ട്. .എരുമേലിയുടെ വികസന കാര്യത്തിൽ ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന ഞങ്ങളുടെ ഉറപ്പ് ഇതുവരെ പാലിക്കാനായി എന്നുള്ളതിൽ  അഭിമാനിക്കുന്നതോടൊപ്പം എന്നാൽ അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും.

ശബരിമല തീർത്ഥാടനത്തിന്റെ പ്രധാന കേന്ദ്രമായ എരുമേലിയുടെ വികസനം ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട്.  ” കേരള  ബ്രേക്കിംഗ് ”  ഓൺ ലൈൻ ന്യൂസിന് സർവ്വ പിന്തുണ നൽകിയ എരുമേലിയിലെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളോടും – സോഷ്യൽ മീഡിയായിൽ സജീവമായി ഇടപെടുന്നവർക്കുമുള്ള നന്ദിയും അറിയിക്കട്ടെ . ” കേരള  ബ്രേക്കിംഗ് ”  ഓൺ ലൈൻ ന്യൂസിന്റെ വളർച്ചയുടെ ഒന്നാം ഘട്ടത്തിൽ 2021 ജനുവരി 14 ന് എരുമേലി  ടൗണിൽ കണ്ണംന്താനം  ബിൽഡിംഗിൽ ” കേരള  ബ്രേക്കിംഗ് ”  ഓൺ ലൈൻ ന്യൂസിന് ഓഫീസ് തുറന്നതും വായക്കാരുടെ സഹായ സഹകരണങ്ങൾ കൊണ്ടു മാത്രമാണ് . മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പത്തനംതിട്ട എം.പി ആന്റോ ആന്റണി, എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  തങ്കമ്മ ജോർജ് കുട്ടി,റെജി അമ്പാറ, വാര്‍ഡാംഗം നാസര്‍ പനച്ചി, തലപ്പള്ളിവടക്കേതില്‍ മനോജ് കുമാര്‍,വെട്ടിയാനിയ്ക്കല്‍ വി എം നൗഷാദ്‌,മറ്റ് ത്രിതല പഞ്ചായത്ത്  ജനപ്രതിനിധികൾ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ , സാമൂഹിക സന്നദ്ധ സംഘടന പ്രതിനിധികൾ, അഭ്യുദയ കാംക്ഷികളായ നിരവധി പേർ ആ ചടങ്ങിനെ കോവിഡ് പ്രതിസന്ധിക്കിടയിലും സാന്നിദ്ധ്യം കൊണ്ട് ധന്യമാക്കിയതും ഞങ്ങൾ ഓർക്കുന്നു.
                                        എന്ന്
                                         ഒപ്പ്‌
                                 ചീഫ് എഡിറ്റർ
29/07/2021
എരുമേലി.