Thursday, May 2, 2024
keralaNews

കേരളത്തില്‍ ഈ മാസം 10 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്തിരുന്ന ന്യൂനമര്‍ദത്തിന്റെ ശക്തി ക്ഷയിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവില്‍ തെക്കന്‍ ഒഡീഷയ്ക്കു സമീപ പ്രദേശങ്ങളിലായി ഒരു ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തില്‍ ഈ മാസം 10 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വിവിധ ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ന് ഏഴു ജില്ലകളിലും വ്യാഴാഴ്ച ആറു ജില്ലകളിലുമാണു യെലോ അലര്‍ട്ട്.