Monday, April 29, 2024
indiaNewspolitics

കേരളത്തിലെ കുട്ടികളുടെ ഭക്ഷ്യ സുരക്ഷയ്ക്ക് ശത കോടികളും ടണ്‍ കണക്കിന് ഭക്ഷ്യധാന്യവും അനുവദിച്ച് മോദി സര്‍ക്കാര്‍

കേരളത്തിന് കരുത്തേകാന്‍ മോദി സര്‍ക്കാരിന്റെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്രഖ്യാപിച്ചു. സ്‌കൂള്‍ കുട്ടികളുടെ ഭക്ഷ്യ സുരക്ഷയ്ക്ക് 251. 35 കോടി രൂപയും 68,262 ടണ്‍ ഭക്ഷ്യധാന്യവും കേന്ദ്രം അനുവദിച്ചു. കേരളത്തിന്റെ നിലവിലെ സാമ്ബത്തിക വ്യവസ്ഥയ്ക്ക് ഇതൊരു പുതിയ ഉണര്‍വ്വ് തന്നെയാകും സമ്മാനിക്കുക. സംസ്ഥാനം സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ തീരുമാനം.                            സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് വരെ നിലവിലെ ഭക്ഷ്യ ഭദ്രത അലവന്‍സ് വിതരണം തുടരാനാണ് പൊതു വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കഷ്ടപ്പെടുന്ന ദിവസവേതനക്കാരും മറ്റും ദിനം പ്രതി വര്‍ധിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ക്ക് വേണ്ടിയുള്ള ഈ പദ്ധതി വലിയ ആശ്വാസമാകും കേരളത്തിന്. ഇതേസമയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യധാന്യവിതരണം കേരളത്തില്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.                                                                                                                    സൗജന്യ ഭക്ഷ്യധാന്യ വിതരണത്തിനായി 26,000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചിട്ടുള്ളത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരമാണ് സൗജന്യ ഭക്ഷ്യധാന്യം അനുവദിച്ചിട്ടുള്ളത്. മെയ്, ജൂണ്‍ മാസങ്ങളിലായി അഞ്ച് കിലോ ഭക്ഷ്യധാനം പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യും.