Tuesday, May 7, 2024
keralaNewspolitics

കെ. സുധാകരന്‍ കെപിസിസി അധ്യക്ഷ പദത്തിലേക്ക്?

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവ് കെ. സുധാകരന് സാധ്യതയേറുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ നിരാശയില്‍ കഴിയുന്ന പ്രവര്‍ത്തകര്‍ക്ക് ആത്മവീര്യം പകരാന്‍ കഴിയുന്ന നേതാവ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലെ സ്വാധീനം എന്നീ ഘടകങ്ങളാണ് സുധാകരന് മുന്‍തൂക്കം നല്‍കുന്നത്. അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ച സാഹചര്യത്തില്‍ വൈകാതെ ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചനകള്‍.