Sunday, May 19, 2024
keralaNews

കെ.എസ്.ആര്‍.ടി.സി ബസ്സിടിച്ച് വയോധിക മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.

പാലക്കാട്: പാലക്കാട് കണ്ണനൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിടിച്ച് വയോധിക മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പതിനഞ്ച് ദിവസത്തനകം വിശദീകരണം നല്‍കണമെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവിക്കും ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി.സിഗ്‌നല്‍ തെറ്റിച്ചത് കൂടാതെ അപകടം സംഭവിച്ചതിന് ശേഷം ബസ് നിര്‍ത്താതെ പോയി. സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി കമ്മീഷന്‍ ചൂണ്ടിക്കാട്ടി.ബുധനാഴ്ചയാണ് തൃശൂര്‍ പാലക്കാട് ദേശീയ പാതയില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സിനടിയില്‍പ്പെട്ട് 80 വയസ്സുകാരി ചെല്ല എന്ന വയോധിക ദാരുണമായി മരണപ്പെട്ടത്. പച്ചക്കറി വാങ്ങി കണ്ണനൂര്‍ ജംങ്ഷനില്‍നിന്ന് സര്‍വീസ് റോഡിലേക്ക് സീബ്രാ ലൈനിലൂടെ റോഡുമുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം.