Thursday, May 16, 2024
keralaNewspolitics

കെപിസിസി ജനറല്‍ സെക്രട്ടറി ജി രതികുമാര്‍ സിപിഎമ്മില്‍

കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും രാജി. കെപിസിസി ജനറല്‍ സെക്രട്ടറി ജി രതികുമാര്‍ രാജിവച്ചു. സിപിഎമ്മില്‍ ചേരുമെന്ന് രാജിപ്രഖ്യാപനത്തിന് ശേഷം രതികുമാര്‍ അറിയിച്ചു. അല്‍പ്പസമയം മുമ്പാണ് കൊല്ലത്ത് നിന്നുള്ള കോണ്‍ഗ്രസ് നേതാവ് രതികുമാര്‍ രാജി പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു രതികുമാര്‍ അതിന് മുമ്പ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.