Friday, May 17, 2024
keralaNews

കെഎസ്‌യുവിന്റെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം.

എസ്എഫ്‌ഐയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു നടത്തിയ നിയമസഭ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതളളുമായതിനെ തുടര്‍ന്നാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. വനിതപ്രവര്‍ത്തകര്‍ ഉള്‍പെടെ പൊലീസ് ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിക്കുകയാണ്.