കുവൈത്ത് ദുരന്തം കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്
കുവൈത്ത്: കുവൈത്തില്‍ 45 ഇന്ത്യക്കാരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്. അഗ്നിശമന സേനയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. സെക്യൂരിറ്റി കാബിനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.മരിച്ചവരില്‍ 23 മലയാളികളെ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ മൃതദേഹങ്ങള്‍ നാളെ രാവിലെ എട്ടരയോടെ കൊച്ചി വിമാനത്താവളത്തില്‍ എത്തിക്കും.
ഇതിനായി വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ ഇന്ത്യയില്‍ നിന്ന് പ്രത്യേക വിമാനം കുവൈത്തിലേക്ക് പുറപ്പെട്ടിരുന്നു.തീപിടിത്തത്തില്‍ അനവധി മലയാളികള്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തില്‍ കുവൈത്തിലേക്ക് പോകാനിരുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ യാത്ര റദ്ദായി. കേന്ദ്രസര്‍ക്കാരില്‍ നിന്നും പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ലഭിക്കാത്തിരുന്നതിനെ തുടര്‍ന്നാണ് യാത്ര റദ്ദായതെന്നാണ് വിവരം. കുവൈത്തിലെ മാന്ഗാഫിലുള്ള തൊഴിലാളി കാമ്പില്‍ ഇന്നലെ രാത്രിയാണ് പുലര്‍ച്ചെയായിരുന്നു. തീപിടിത്തമുണ്ടായത്
.മരിച്ചവരില്‍ 45 ഇന്ത്യക്കാര്‍ കൂടാതെ മൂന്ന് ഫിലിപ്പീന്‍സ് സ്വദേശികളുമുണ്ട്. കെട്ടിടത്തില്‍ 196 കുടിയേറ്റ തൊഴിലാളികള്‍ അപകട സമയത്തുണ്ടായിരുന്നു. 50ഓളം പേര് പരിക്കേറ്റ് ചികിത്സയിലാണ്.