പത്തനംതിട്ട : സീതത്തോട്ടില്‍ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് പത്ത് പേര്‍ക്ക് പരിക്ക് . വൈകീട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്. അങ്ങമുഴിയില്‍ നിന്ന് പത്താനപുരത്തേക്ക് പോകുകയായിരുന്ന സുല്‍ത്താന്‍ എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് റോഡിന് ഒരു വശത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ഇവരെ പ്രഥമിക ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ബസ് മറിയവെ യാത്രക്കാര്‍ ആരും തന്നെ ബസിനുള്ളില്‍ നിന്ന് പുറത്തേക്ക് പോയിരുന്നില്ല. നാട്ടുകാരും , അഗ്‌നിശമനസേന ഉദ്യോഗസ്ഥരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.