Thursday, May 2, 2024
keralaLocal NewsNews

 കാഞ്ഞിരപ്പള്ളിയിലെ മാങ്ങാ മോഷണം; കേസ് ഒത്തുതീർപ്പിലേക്ക്

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളിയിലെ ഒരു കടയിൽ നിന്നും പോലീസുകാരൻ മാങ്ങ മോഷ്ടിച്ച കേസ് ഒത്തുതീർപ്പിലേക്ക്.കാഞ്ഞിരപ്പള്ളിയിലെ പഴക്കടക്കാരനായ നാസർ പരാതിയില്ലെന്ന് കോടതിയിൽ അപേക്ഷ നൽകിയതാണ് കേസ് ഒത്തുതീർപ്പിന് വഴിയൊരുങ്ങുന്നത്.കഴിഞ്ഞ മാസം 30 ന്  നാണ്  സംഭവം. കോട്ടയത്തെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വന്ന ഇടുക്കി എ.ആർ ക്യാമ്പിലെ പോലീസുകാരൻ  പി വി ഷിഹാബ്  കാഞ്ഞിരപ്പള്ളിയിൽ വച്ച് പാതയോരത്തെ പഴക്കടയിൽ നിന്നും രാത്രി മാങ്ങ മോഷ്ടിക്കുകയായിരുന്നു.ഇത് കടയുടെ സിസി ടിവി യിൽ ദൃശ്യങ്ങൾ പതിഞ്ഞതാണ് വിനയായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുണ്ടക്കയം സ്വദേശിയായ പോലീസുകാരനാണെന്ന് തിരിച്ചറിഞ്ഞത്. ഇതേ തുടർന്ന് ഈ മാസം 3 ന്  ഇടുക്കി ജില്ല പോലീസ് സൂപ്രണ്ട് ഷിഹാബിനെ സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ സംഭവത്തിന് ശേഷം 18 ദിവസം കഴിഞ്ഞിട്ടും ഒളിവിൽ പോയ പോലീസുകാരനെ പിടിക്കുന്നതിന് പകരം രക്ഷപെടാനുള്ള അവസരം പോലീസുകാർ തന്നെ ഒരുക്കുകയായിരുന്നുവെന്ന് ആരോപണം ഉയർന്നിരിക്കുകയാണ്.