Thursday, May 2, 2024
keralaNews

കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി.

പിറവത്ത് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. മുളക്കുളം കുന്നുംപുറത്ത് ശാന്ത (55) ആണു മരിച്ചത്. ഭര്‍ത്താവ് ബാബുവിനെ(59) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഇന്നലെ ഇരുവരും അമ്പലത്തില്‍ പോയിരുന്നതായി നാട്ടുകാര്‍ പറയുന്നു.രാത്രി കൊലപാതകം നടത്തിയ ശേഷം അടുത്ത വീട്ടിലെത്തി താന്‍ അവളെ കൊന്നു എന്നു പറഞ്ഞു സ്ഥലം വിട്ടു. ഈ വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നു പൊലീസ് എത്തി ബാബുവിനെ ഫോണില്‍ വിളിച്ചു വരുത്തുകയായിരുന്നു.