Saturday, May 11, 2024
News

ജനവാസ മേഖലയിലിറങ്ങിയ കടുവ കെണിയില്‍

വയനാട് : സുല്‍ത്താന്‍ ബത്തേരിക്ക് സമീപം ജനവാസ മേഖലയിലിറങ്ങിയ കടുവ കെണിയില്‍ കുടുങ്ങി. വയനാട് സൗത്ത് 09 എന്ന കടുവയാണ്  കുടുങ്ങിയതെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതേ കടുവയുടെ ദൃശ്യങ്ങള്‍ തന്നെയാണ് കഴിഞ്ഞ ദിവസം സിസിടിവിയില്‍ നിന്നും ലഭിച്ചത്. ചൂരിമലയില്‍ തുടര്‍ച്ചയായി ഇറങ്ങിയത് ഈ കടുവ തന്നെയെന്നും സ്ഥിരീകരണമുണ്ട്.

കഴിഞ്ഞ ദിവസം ജനവാസ മേഖലയിലിറങ്ങിയ കടുവ വളര്‍ത്തു മൃഗങ്ങളെ വേട്ടയാടിയിരുന്നു. തുടര്‍ന്ന് വനംവകുപ്പ് രണ്ട് കെണികള്‍ സമീപ പ്രദേശങ്ങളില്‍ സ്ഥാപിച്ചിരുന്നു. അതിലൊന്നിലാണ് കടുവ കുടുങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കടുവയെ കുപ്പാടിയിലെ കടുവ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.

എന്നാല്‍ കൂടുതല്‍ കടുവകളെ സംരക്ഷിക്കാനുള്ള സൗകര്യം കുപ്പാടിയിലില്ല. അതിനാല്‍ കടുവയുടെ വിശദമായ ആരോഗ്യ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാകും എവിടേക്ക് മാറ്റുമെന്ന കാര്യം തീരുമാനിക്കുക.