Friday, May 17, 2024
keralaLocal NewsNews

എരുമേലി പൊന്തന്‍പുഴ വനത്തില്‍ ഒരാള്‍ തൂങ്ങി മരിച്ചു.

എരുമേലി പൊന്തന്‍പുഴ വനത്തില്‍ ഒരാള്‍ തൂങ്ങി മരിച്ചു.എരുമേലി – റാന്നി റോഡിൽ പൊന്തൻപുഴ  വനത്തിലാണ്‌ ഒരാള്‍ തൂങ്ങി മരിച്ചത്.ഇന്ന് ഉച്ച കഴിഞ്ഞ് കരിമ്പിൻതോട് കഴിഞ്ഞ്  വലിയ വളവിൽ റോഡിൽ നിന്നും അൽപ്പം മാറി വനത്തിനുള്ളിലാണ് മൃതദേഹം കണ്ടത് .മൃതദേഹം പുരുഷന്റേതാണെങ്കിലും  ആളെതിരിച്ചറിഞ്ഞിട്ടില്ലെന്നും ഇൻക്വസ്റ്റ് നടപടികൾ സ്വീകരിക്കുകയാണെന്നും മണിമല പോലീസ് പറഞ്ഞു .

ഉദ്ദേശം 55 വയസ്  തോന്നിക്കുമെന്നും  മൃതേദേഹത്തിന്  5 ദിവസത്തെ പഴക്കം തോന്നിക്കുമെന്നും മണിമല എസ് എച്ച് ഒ ,  ബി. ഷാജിമോൻ പറഞ്ഞു . ഉടുത്തിരുന്ന മുണ്ടിൽ തന്നെയണ്  മരത്തിൽ തൂങ്ങിയത് .    മൃതദേഹം കാഞ്ഞിരപ്പളി താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് .
മണിമല പോലീസ്  മേൽ നടപടികൾ
സ്വീകരിച്ചു .