Sunday, May 12, 2024
keralaNews

കുഞ്ഞ് തങ്ങളുടേതെന്ന് തെളിഞ്ഞതില്‍ സന്തോഷമെന്ന് അനുപമയും അജിത്തും

തിരുവനന്തപുരം: ആന്ധ്ര പ്രദേശില്‍ നിന്നും എത്തിച്ച കുഞ്ഞ് തങ്ങളുടേതെന്ന് തെളിഞ്ഞതില്‍ സന്തോഷമെന്ന് അനുപമയും അജിത്തും. ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞതോടെ കുഞ്ഞിനെ അടുത്തു തന്നെ തന്റെ കയ്യിലേക്ക് ലഭിക്കുമെന്നാണ് കരുതുന്നതെന്നും തന്നില്‍ നിന്നും കുഞ്ഞിനെ മാറ്റിയവര്‍ക്കും അതിന് കൂട്ടുനിന്നവര്‍ക്കും എതിരെ നടപടിയെടുക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്നും അനുപമ അറിയിച്ചു.”കുഞ്ഞ് തന്റേതെന്ന് അറിഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത സന്തോഷമാണ്.എന്നാല്‍ ഡിഎന്‍എ പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് ആരും ഇതുവരെയും ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അതില്‍ വിഷമം ഉണ്ട്.എത്രയും പെട്ടന്ന് കുഞ്ഞിനെ കൈയ്യിലേക്ക് കിട്ടുമെന്നാണ് കരുതുന്നുവെന്നും” അവര്‍ പറഞ്ഞു.