Thursday, May 16, 2024
keralaNews

ദത്തുവിവാദം ;കുഞ്ഞ് അനുപമയുടേത് തന്നെ

ദത്തുവിവാദത്തില്‍ കുഞ്ഞ് അനുപമയുടേത് തന്നെ. ഡിഎന്‍എ പരിശോധനാഫലം സി.ഡബ്ല്യു.സിക്ക് കൈമാറി. ഡിഎന്‍എ പരിശോധനയില്‍ മൂന്നുപേരുടെ ഫലവും പോസിറ്റീവ്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഫലം കൈമാറിയത്. സി.ഡബ്ല്യു.സി ഫലം കോടതിയില്‍ സമര്‍പ്പിക്കും. അതിയായ സന്തോഷമെന്ന് അനുപമ. കുഞ്ഞിനെ വേഗം തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരും.