Sunday, April 28, 2024
Local NewsNews

എരുമേലിയില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി അനുവദിക്കണം

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന കേന്ദ്രവും – കോട്ടയം ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുമായ എരുമേലിയില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി അനുവദിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ബിനു നിരപ്പേല്‍ ആരോഗ്യ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി. എരുമേലി – പമ്പ പാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാണ് . അപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് വിദഗ്ദ ചികിത്സ തേടണമെങ്കില്‍ എരുമേലിയില്‍ നിന്നും 50 കിലോ മീറ്ററിലധിയെ സഞ്ചരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തേണ്ട സാഹചര്യമാണുള്ളത്. കാര്‍ഷിക മലയോര മേഖലയായതിനാല്‍ മറ്റ് വാഹന സൗകര്യങ്ങളുടെ കുറവും – പാമ്പ് കടിയും , ഹൃദയാഘാതവുമടക്കം അപകടങ്ങള്‍ ജനങ്ങളെ കടുത്ത ദുരിതത്തിലാക്കുകയാണെന്നും നിവേദനത്തില്‍ പറയുന്നു. 23 വാര്‍ഡുകളുള്ള എരുമേലി ഗ്രാമ പഞ്ചായത്തില്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് ആശുപത്രിയിലെത്തുന്നത് . കാര്‍ഡിയോളജി, കുട്ടികളുടെ വിഭാഗം, എക്‌സറേ, ജനറല്‍ മെഡിസിന്‍ വിഭാഗം, ഓര്‍ത്തോ വിഭാഗം അടക്കം ഒരുക്കി കിടത്തി ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കെമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ കൂടി സഹായത്തോടെ തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി അനുവദിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.