Thursday, May 9, 2024
keralaNews

കുഞ്ഞിനെ തിരികെ കിട്ടിയതില്‍ എല്ലാവരോടും നന്ദി പറഞ്ഞ് അനുപമ

കുഞ്ഞിനെ തിരികെ കിട്ടിയതില്‍ എല്ലാവരോടും നന്ദി പറഞ്ഞ് അനുപമ എസ് ചന്ദ്രന്‍. വളരെയധികം സന്തോഷമുണ്ട്. കൂടെ നിന്ന എല്ലാവരോടം നന്ദി പറയുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പറയാമെന്നും സമരവുമായി മുന്നോട്ട് പോവുമെന്നും അനുപമ പറഞ്ഞു. കുഞ്ഞിനെ യഥാര്‍ത്ഥ മാതാപിതാക്കളായ അനുപമയ്ക്കും അജിത്തിനും തിരുവനന്തപുരം കുടുംബ കോടതിയില്‍ നിന്ന് കൈമാറുകയായിരുന്നു.കുട്ടിയെ വിട്ടുനല്‍കാന്‍ ഉത്തരവിട്ടതിന് പിന്നാലെ എയ്ഡന്‍ അനു അജിത്ത് അമ്മയുടെ കൈകളിലെത്തി. കോടതിയില്‍ നിന്ന് കുഞ്ഞുമായി സമരപ്പന്തലില്‍ എത്തിയ അനുപമ എല്ലാവരോടും നന്ദി അറിയിക്കകുയം പോരാട്ടം അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കുകയുമായിരുന്നു. കുട്ടിയെ ഹാജരാക്കാന്‍ ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെട്ട കോടതി ഡോക്ടറെ വിളിച്ചു വരുത്തി കുഞ്ഞിനെ വൈദ്യപരിശോധനയ്ക്കും വിധേയനാക്കിയ ശേഷമാണ് കൈമാറ്റത്തിനുള്ള ഉത്തരവിട്ടത്. ഉച്ചയ്ക്ക് 2.30 ന് ആരംഭിച്ച കോടതി നടപടികള്‍ ഒരുമണിക്കൂറോളമാണ് നീണ്ടുനിന്നത്.