Sunday, April 28, 2024
indiaNewsworld

കാബൂള്‍ വിമാനത്താവളം അടച്ചു ;ഇന്ത്യന്‍ വിമാനം ഇന്ന് രാത്രി പറന്നുയരുമെന്ന് കേന്ദ്രം

അഫ്ഗാനിസ്ഥാനില്‍ നിന്ന് പാലായനം ചെയ്യുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിച്ചതോടെ കാബൂള്‍ വിമാനത്താവളം അടച്ചു. ഇവിടെ നിന്നുള്ള വിമാനങ്ങള്‍ എല്ലാം നിലവില്‍ റദ്ദാക്കപ്പെട്ടതായാണ് കാണിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ അന്താരാഷ്ട്ര വിമാന ക
മ്പനിയായ എയര്‍ ഇന്ത്യ രാത്രി 12.30ന് തങ്ങളുടെ വിമാനം കാബൂളില്‍ നിന്നും പുറപ്പെടുമെന്ന് അറിയിച്ചു. നേരത്തെ രാത്രി 8.30ന് പുറപ്പെടുമെന്ന് അറിയിച്ചിരുന്ന വിമാന സര്‍വീസ് ആണ് 12.30ലേക്ക് മാറ്റിയിരിക്കുന്നത്.കഴിഞ്ഞ ദിവസം അഫ്ഗാന്‍ പ്രസിഡന്റിന്റെ കൊട്ടാരം താലിബാന്‍ പിടിച്ചെടുത്തിരുന്നു. ഇതിനു ശേഷമാണ് അഫ്ഗാനില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ പ്രയാണം വര്‍ദ്ധിച്ചത്. അടിയന്തിര സാഹചര്യങ്ങള്‍ക്കു വേണ്ടി രണ്ട് വിമാനങ്ങള്‍ എപ്പോഴും തയ്യാറാക്കി നിര്‍ത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയോട് നിര്‍ദേശിച്ചിരുന്നതായി നേരത്തെ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.അതേസമയം മറ്റുള്ള എല്ലാ രാഷ്ട്രങ്ങളും അഫ്ഗാനിസ്ഥാന്റെ വിമാനപാത ഒഴിവാക്കാന്‍ തങ്ങളുടെ വിമാനകമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.