Sunday, May 12, 2024
indiaNewsSportsworld

ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ഓസ്‌ട്രേലിയന്‍ താരം ആഷ്‌ലി ബാര്‍ട്ടിക്ക്.

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ഓസ്‌ട്രേലിയന്‍ താരം ആഷ്‌ലി ബാര്‍ട്ടിക്ക്. ഫൈനലില്‍ യുഎസ് താരം ഡാനിയേല്‍ കോളിന്‍സിനെതിരെ ആദ്യ രണ്ടു സെറ്റുകളും (63, 76) വിജയിച്ചാണ് ആഷ്ലി കിരീടം ചൂടിയത്. ആഷ്ലിയുടെ കരിയറിലെ മൂന്നാം ഗ്രാന്‍സ്‌ലാം വിജയമാണിത്.44 വര്‍ഷത്തിനുശേഷം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ചാംപ്യനാകുന്ന ഓസ്‌ട്രേലിയന്‍ വനിതയെന്ന നേട്ടവും ആഷ്ലി സ്വന്തമാക്കി. 1978ല്‍ വനിതാ സിംഗിള്‍സ് ചാംപ്യനായ ക്രിസ് ഒനീലാണ് മുന്‍പ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജേതാവായ നാട്ടുകാരി.ആദ്യമായാണ് ഡാനിയേല്‍ കോളിന്‍സ് ഗ്രാന്‍സ്‌ലാം ഫൈനല്‍ കളിച്ചത്. ജയിച്ചിരുന്നെങ്കില്‍ വനിതാ ടെന്നിസില്‍ പുതിയൊരു ഗ്രാന്‍സ്‌ലാം ചാംപ്യന്റെ ഉദയത്തിന് അതു വഴിയൊരുക്കുമായിരുന്നു.