Tuesday, May 21, 2024
keralaNewspolitics

കാഞ്ഞിരപ്പള്ളിയിൽ അൽഫോൻസ് കണ്ണന്താനം  ബിജെപി  സ്ഥാനാർഥി  

 ബിജെപിയുടെ “എ”  ക്ലാസ് മണ്ഡലമായ കോട്ടയം ജില്ലയിലെ  കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ ഇന്ത്യയിലെ തന്നെ എ ക്ലാസ് വ്യക്തിത്വമായ  മുൻ കേന്ദ്രമന്ത്രി കെ. ജെ. അൽഫോൻസ് കണ്ണന്താനം ഐ.എ.എസ്  ബിജെപി  സ്ഥാനാർഥിയായിയാകുന്നു. അന്താരാഷ്ട്ര തലത്തിൽ വിഖ്യാതനായ അൽഫോൻസ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിൽ എത്തുന്നതോടെ മണ്ഡലത്തിലെ മത്സരം തീപാറുമെന്ന് ഉറപ്പായി.
2006 – മുതൽ 2011 വരെ  കാഞ്ഞിരപ്പള്ളിയിലെ എംഎൽഎ  ആയിരുന്ന അൽഫോൻസ് കണ്ണന്താനം, 
കാഞ്ഞിരപ്പള്ളിയുടെ വികസന ചരിത്രത്തിന് വിജയക്കൊടി പാറിച്ച മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം  ഉൾപ്പെടെ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ നിരവധി വികസന പ്രവർത്തനങ്ങൾ  മികവോടെ നടത്തി സംസ്ഥാനത്തിന് മാതൃകയായിരുന്നു.  തികഞ്ഞ അഭിമാനത്തോടെ അദ്ദേഹം കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കുവാനായി  തിരികെ എത്തുമ്പോൾ വിജയമല്ലാതെ  പാർട്ടിയും – ജനങ്ങളും പ്രതീക്ഷിക്കുന്നില്ല. കാഞ്ഞിരപ്പള്ളി എംഎൽഎ ആയിരിക്കുന്ന സമയത്ത്,  തുടക്കമിട്ട കാഞ്ഞിരപ്പള്ളി ബൈപാസ് പത്തു വർഷത്തിന് ശേഷവും, അധികം മുൻപോട്ടു പോകാത്ത അവസ്ഥയിൽ  നിന്നും ശാപമോക്ഷം നൽകുവാൻ  അൽഫോൻസ് കണ്ണന്താനം വീണ്ടുമെത്തുമ്പോൾ,  വികസനമുരടിപ്പിൽ പെട്ട് വലയുന്ന കാഞ്ഞിരപ്പള്ളിക്കാർക്ക് ഏറെ പ്രതീക്ഷയാണുള്ളത് . എരുമേലി ചെറുവള്ളി തോട്ടം ഏറ്റെടുത്ത് വിമാനത്താവളവം ആരംഭിക്കണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചതും, കാഞ്ഞിരപ്പള്ളിയിലെ കരിമ്പുകയം പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ,എരുമേലി സൗത്ത് വാട്ടർ സപ്ലെ കുടിവെള്ള പദ്ധതിക്ക്  തുടക്കം കുറിച്ചതും  അൽഫോൻസ് കണ്ണന്താനമാണ് എന്ന വസ്തുതയും കാഞ്ഞിരപ്പളളിയിലെ പ്രദേശവാസികൾ  നന്ദിപൂർവമാണ് സ്മരിക്കുന്നത് . വികസന പദ്ധതികളുടെ നായകൻ എന്ന നിലയിൽ  കാഞ്ഞിരപ്പള്ളിയിൽ  ഇത്തവണ ഒരു  മികച്ച  മത്സരം തന്നെയാണ് പ്രതീക്ഷിക്കുന്നത്.