Thursday, May 16, 2024
keralaLocal NewsNews

ശബരിമല തീർത്ഥാടന കേന്ദ്രമായ എരുമേലിയുടെ വികസനത്തിന് മാസ്റ്റർ പ്ലാൻ അനിവാര്യമാണ് ;  ജനപ്രതിനിധികൾ

എരുമേലി: എരുമേലിയുടെ വികസനം രാജ്യത്തുതന്നെ മാതൃകയാകുമെന്ന് പത്തനംതിട്ട എംപി ആന്റോ ആൻറണി പറഞ്ഞു. ശബരിമല തീർഥാടന കേന്ദ്രമായ എരുമേലിയുടെ സമഗ്രമായ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കേണ്ടതുണ്ട് .എരുമേലിയിലെ എല്ലാ കേന്ദ്ര വികസന പദ്ധതികൾക്കും കേന്ദ്ര സർക്കാരിന്റെ 50% തുക  ലഭിക്കുന്നതായും എംപി പറഞ്ഞു. എരുമേലിയുടെ വികസന സ്വപ്നങ്ങൾക്ക്  ജനകീയ ചർച്ച അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.എരുമേലി ഡെവലപ്മെൻറ് കൗൺസിൽ സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് എംപിയുടെ വികസന ഫണ്ടിൽ നിന്നും ആംബുലൻസ് അനുവദിക്കുന്നതായും അദ്ദേഹം പറഞ്ഞു. തോടുകളുടെ ശുചീകരണം, റോഡുകളുടെ നവീകരണം,കുടിവെള്ളം പദ്ധതികൾ അടക്കം  കൂടുതൽ ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന യോഗയിൽ സ്വർണ്ണ മെഡലും , ദേശീയ യോഗ ഒളിമ്പ്യാഡിലും  സ്വർണ്ണ മെഡൽ ലഭിച്ച എരുമേലി ചെമ്പകപ്പാറ സ്വദേശിനി  രേവതി രാജേഷിനെ ചടങ്ങിൽ   ഉപഹാരം  നൽകി ആദരിച്ചു.
എരുമേലിയുടെ വികസനത്തിന് മാസ്റ്റർ പ്ലാൻ  അനിവാര്യമാണ് എംഎൽഎ 
എരുമേലി:ശബരിമല തീർഥാടകരുടെ പ്രധാന തീർത്ഥാടന കേന്ദ്രമായ എരുമേലിയുടെ ജനത്തിന് അതിന് മാസ്റ്റർ പ്ലാൻ അനിവാര്യമാണെന്ന് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ  കുളത്തുങ്കൽ  പറഞ്ഞു.എരുമേലിക്ക് പുതിയ വില്ലേജ് ഓഫീസ്,എരുമേലി വൈദ്യുതി ഓഫീസ് വിഭജിച്ച് കണമല കേന്ദ്രമായി പുതിയ വൈദ്യുതി ഓഫീസ്  അടക്കമുള്ള പദ്ധതികൾ നടത്തുമെന്നും എംഎൽഎ പറഞ്ഞു.
എരുമേലി  ആശുപത്രിക്ക് ഫണ്ട് അനുവദിക്കണം;  പഞ്ചായത്ത് പ്രസിഡന്റ് .
എരുമേലി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ  വികസന പ്രവർത്തനവുമായി ബന്ധപ്പെട്ട് കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന്  ഫണ്ട് അനുവദിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ആവശ്യപ്പെട്ടു .
എരുമേലി ഡെവലപ്മെൻറ് കൗൺസിൽ അവതരിപ്പിച്ച പ്രമേയത്തിലെ പ്രധാന വികസന പദ്ധതികൾ ..
1. ലക്ഷക്കണക്കിന് തീർത്ഥാടകരെത്തുന്ന എരുമേലിയെ  അടിസ്ഥാന പട്ടണമായി പ്രഖ്യാപിക്കുക.
2. എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയർത്തുക, കിടത്തി ചികിത്സ ഏർപ്പെടുത്തുക,  ഐ.സി.യു . കാത്ത ലാബ്, 24 മണിക്കൂറും കാഷ്വാലിറ്റി സജ്ജമാക്കുക, വിവിധ വിഭാഗങ്ങളിൽ ചികിത്സയ്ക്ക് ആവശ്യമായ ഡോക്ടർമാരെ നിയോഗിക്കുക, ആശുപത്രിയുടെ പ്രവർത്തനം 24 മണിക്കൂറും കാര്യക്ഷമമാക്കുക .
3.വലിയ അമ്പലത്തിന്  മുമ്പിലുള്ള വലിയതോട് ശുദ്ധീകരിക്കുക,
 അയ്യപ്പഭക്തന്മാർകുളിക്കുന്നതിന് ആവശ്യമായ കൂടുതൽ കുളികടവുകൾ നിർമ്മിക്കുക,
4. ക്ഷേത്രത്തിനു മുൻപിലുള്ള ചെക്ക്ഡാം കെഎസ്ആർടിസി ജംഗ്ഷനിലേക്ക് മാറ്റി പുനർനിർമ്മിക്കുക,
5. ദേവസ്വം ബോർഡ് കക്കൂസുകൾ പൊളിച്ചുമാറ്റി ഇരുകരകളിലുമായി കൂടുതൽ കുളികടവ്  നിർമ്മിക്കുക.
6.ടൗണിലെ തിരക്ക് ഒഴിവാക്കാൻ
 ടി.ബി റോഡുമുതൽ പോലീസ് . സ്റ്റേഷനിൽ മുന്നിലൂടെ ശ്രീവിനായക ക്ഷേത്രത്തിനു സൈഡിൽ കൂടി  പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് വാഹനങ്ങൾ കടന്നു പോകുന്ന തരത്തിൽ പാത പുനക്രമീകരിക്കുക.
7.നിർദിഷ്ട വിമാനത്താവളത്തിന് എരുമേലിക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് എരുമേലി ശബരിമല വിമാനത്താവളം അനുവദിച്ചു പദ്ധതി നടപ്പാക്കുക.
എരുമേലി വ്യാപാരഭവനിൽ നടന്ന സെമിനാറിൽ എരുമേലി ഡെവലപ്മെന്റ് കൗൺസിൽ ചെയർമാൻ ബാബു തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്  പഞ്ചായത്ത്  അംഗം ജൂബി അഷറഫ് എരുമേലി പഞ്ചായത്ത്  വൈസ്  പ്രസിഡന്റ്  അനുശ്രീ സാബു , വാർഡ് മെമ്പർ  ജസ്ന നജീബ്, ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റർ ശ്രീധർ ശർമ്മ, സി സി ജനറൽ സെക്രട്ടറി അഡ്വ. പി എ സലീം , വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ  ജോസ്  പഴയതോട്ടം , നിസാർ പ്ലാമൂട്ടിൽ, റ്റി. അംശോക് കുമാർ, വി പി രാജേന്ദ്രൻ , എംഎം ബാബു, , ടിവി ജോസഫ്  അടക്കം നിരവധി പേർ പങ്കെടുത്തു. വൈസ് ചെയർമാൻ എൻ.എം ബഷീർ, വൈസ്  ചെയർ പേഴ്സൺ ആയോഹാ ബഷീർ, ജനറൽ സെക്രട്ടറി മോഹനൻ കെ.പി, സെക്രട്ടറി ജെമിനി മോൾ ജെ., സെക്രട്ടറി കെ.കെ സ്കറിയാ, ഖജാൻജി രാജു സഞ്ചയത്തിൽ എന്നിവർ സംസാരിച്ചു.