Thursday, May 2, 2024
indiaNewspolitics

കര്‍ഷകര്‍ക്ക് ആശ്വാസവുമായി തമിഴ്‌നാട് സര്‍ക്കാര്‍ ; 12,110 കോടി രൂപ എഴുതിത്തള്ളാന്‍ തീരുമാനം

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സമയത്ത് കര്‍ഷകര്‍ക്ക് വന്‍ ആനുകൂല്യവുമായി എത്തിയിരിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍. അതിന്റെ ഭാ?ഗമായി 16 ലക്ഷത്തിലധികം കര്‍ഷകരുടെ വായ്പ എഴുതിത്തള്ളാനാണ് തീരുമാനം.ഇത്തരത്തില്‍ സഹകരണ ബാങ്കുകളിലെ 12,110 കോടി രൂപയുടെ വായ്പയാണ് എഴുതിത്തള്ളുന്നത്. നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി ഇ. പളനിസാമിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

കോവിഡ് മഹാമാരി, തുടര്‍ച്ചയായി വന്ന രണ്ടു ചുഴലിക്കാറ്റ്, അപ്രതീക്ഷിത മഴ തുടങ്ങിയ സാഹചര്യങ്ങളില്‍ കൃഷിയെ പുനരുജ്ജീവിപ്പിക്കാന്‍ കര്‍ഷകരെ സഹായിക്കുന്നത് പ്രധാനമാണ് എന്ന് പളനിസാമി പറഞ്ഞു.കൂടാതെ എഴുതിത്തള്ളുന്ന തുക സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് നീക്കിവെക്കുമെന്നും ഉടനെയിത് നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്നാട് ജനസംഖ്യയിലെ 70 ശതമാനവും കാര്‍ഷികവൃത്തി ചെയ്ത് ജീവിക്കുന്നവരാണ്.