Friday, May 10, 2024
educationindiaNews

കര്‍ണാടകയില്‍ ആഗസ്റ്റില്‍ കോളജുകള്‍ തുറക്കുമെന്ന് ഉപമുഖ്യമന്ത്രി

കര്‍ണാടകയില്‍ കോളജുകള്‍ ആഗസ്റ്റില്‍ തുറക്കുമെന്ന് ഉപമുഖ്യമന്ത്രി അശ്വത് നാരായണ്‍. കോവിഡ് പ്രോടോകോള്‍ പാലിച്ചായിരിക്കും കോളജുകള്‍ തുറക്കുക. ഇതുമായി ബന്ധപ്പെട്ട വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്നീട് പുറപ്പെടുവിക്കും. ആദ്യഘട്ടത്തില്‍ ബിരുദ കോളജുകളായിരിക്കും തുറക്കുക.കോളജുകള്‍ തുറക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ഥികള്‍ക്കും കോളജ് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഒരു ഡോസ് വാക്‌സിനെങ്കിലും നല്‍കും. ‘മരാളി കോളജിഗെ’ (തിരികെ കോളജിലേക്ക്) എന്ന പേരില്‍ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം വാക്‌സിനേഷന്‍ ക്യാമ്ബ് നടത്താനാണ് തീരുമാനം.20 ലക്ഷം ഡോസ് വാക്‌സിനെങ്കിലും ഇതിന് വേണ്ടിവരുമെന്നാണ് കണക്ക്. അതേസമയം സ്‌കൂളുകളില്‍ കോവിഡ് വ്യാപനം പൂര്‍ണമായി അവസാനിക്കുന്നതുവരെ ഓണ്‍ലൈനില്‍ തന്നെ അധ്യയനം തുടരാനാണ് സര്‍കാര്‍ തീരുമാനിച്ചിരിക്കുന്നത്.