Tuesday, April 30, 2024
keralaNews

കരുവന്നൂര്‍ റെയ്ഡ് : 25 ബെനാമി രേഖകള്‍ – നിര്‍ണായക തെളിവുകള്‍

കൊച്ചി :കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കരുവന്നൂര്‍ ബാങ്കില്‍ നടത്തിയ പരിശോധനയുടെ വിവരങ്ങള്‍ ഇഡി പുറത്ത് വിട്ടു. പ്രതികള്‍ നടത്തിയ ബെനാമി രേഖകളുടെ തെളിവുകള്‍ പരിശോധനയില്‍ ഇ ഡി സംഘത്തിന് ലഭിച്ചു. മുഖ്യപ്രതിയായ സതീഷ് കുമാര്‍ നടത്തിയ ബെനാമി ഇടപാടിന്റെ രേഖകളാണ് ഇഡി കണ്ടെത്തിയത്. ആധാരം എഴുത്തുകാരുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 25 ബെനാമി രേഖകള്‍ പിടികൂടിയത്. മൂന്ന് ആധാരം എഴുത്തുകാരുടെ വീട്ടില്‍ ഇന്നലെ പരിശോധന നടത്തിയിരുന്നു. സതീഷ് കുമാറിനായി തയ്യാറാക്കിയ 25 വ്യാജ പ്രമാണനങ്ങളും പിടികൂടി. ആധാരം എഴുത്തുകാരുടെ വീട്ടില്‍ നിന്നാണ് ഇവയെല്ലാം കണ്ടെത്തിയത്. ഇന്നലെ നടത്തിയ ഇഡി റെയിഡില്‍ എസ് ടി ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും പിടിച്ചെടുത്തു. 800 സ്വര്‍ണവും 5.5 ലക്ഷം രൂപയുമാണ് ഇ ഡി പിടിച്ചെടുത്തത്. കരുവന്നൂര്‍ കേസിലെ പ്രതിയായ ഒളിവിലുള്ള അനില്‍ കുമാറിന്റെ വീട്ടില്‍ നിന്ന് 15 കോടി മൂല്യമുള്ള 5 രേഖകകളും കണ്ടെത്തി. എറണാകുളത്തെ വ്യവസായി ദീപക് സത്യപാലിന്റെ വീട്ടില്‍ നിന്ന് 5 കോടി വിലമതിക്കുന്ന 19 രേഖകളും പിടികൂടി.