Thursday, May 2, 2024
Local NewsNews

കരിമ്പിൻതോട് വനത്തിൽ മാലിന്യം തള്ളാനെത്തിയ കാഞ്ഞിരപ്പള്ളി സ്വദേശിയെ വനംവകുപ്പ്  പിടികൂടി

എരുമേലി: കരിമ്പിൻതോട് വനത്തിൽ മാലിന്യം തള്ളാൻ വാഹനത്തില യുവാവിനെ  വനം വകുപ്പ് കയ്യോടെ പിടികൂടി.
കാഞ്ഞിരപ്പള്ളി പൂതക്കുഴി സ്വദേശി  രാമനാട്ടുപുരയിടം വീട്ടിൽ നൗഫൽ ആർ ബിയെയാണ് വനം വകുപ്പ്  പിടികൂടിയത്.
ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെ ആയിരുന്നു സംഭവം.  റാന്നിയിൽ നിന്നും ശേഖരിച്ച്  തെർമോകോൾ മാലിന്യം അടക്കമുള്ള മാലിന്യങ്ങളാണ് പെട്ടി ആപ്പയിൽ  വനത്തിൽ തള്ളാനായി കൊണ്ടുവന്നത്.
പ്ലാച്ചേരിയിൽ  നിന്നും വാഹനം കടന്നു വരുന്നതിൽ സംശയം തോന്നിയ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ നീക്കമാണ്  മാലിന്യം തള്ളാനെത്തിയ യുവാവിനെയും , വാഹത്തേയും കൈയോടെ പിടികൂടാൻ കഴിഞ്ഞതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു .
പ്ലാച്ചേരി ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ്  മാലിന്യം നിക്ഷേപിക്കാനെത്തിയാളെ കയ്യോടെ  പിടികൂടിയത് .
കഴിഞ്ഞ ദിവസം എരുമേലി മുതൽ മുക്കട വരെയുള്ള റോഡിലെ വനാതിർത്തി മേഖലയിലെ മാലിന്യങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥർ നീക്കിയത്.
കഴിഞ്ഞ ദിവസവും , ഇന്നലെയും ഇത്തരത്തിൽ മാലിന്യം നിക്ഷേപിക്കാൻ എത്തിയ  സംഘത്തെ വനംവകുപ്പ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും മാലിന്യനിക്ഷേപിക്കാനുള്ള ശ്രമം  ഉണ്ടായത്.
എരുമേലി മുതൽ മുക്കട വരെയുള്ള മേഖലയിലെ മാലിന്യനിക്ഷേപം തടയുന്നതിനായി കർശന നിരീക്ഷണമാണ് വനം വകുപ്പ് നടത്തിയിരിക്കുന്നത്.