Thursday, April 25, 2024
indiaNewspolitics

ജഹാംഗീര്‍പുരിയിലെത്തിയ സിപിഐ നേതാക്കളെ ദില്ലി പൊലീസ് തടഞ്ഞു

ദില്ലി: ദില്ലിയിലെ അനധികൃത കൈയ്യേറ്റം പൊളിച്ച് മാറ്റിയ ജഹാംഗീര്‍പുരിയിലെത്തിയ സിപിഐ നേതാക്കളെ ദില്ലി പൊലീസ് തടഞ്ഞു.

സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, ബിനോയ് വിശ്വം എംപി അടക്കമുള്ള നേതാക്കളാണ് സ്ഥലത്തെത്തിയത്. കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റിയ സ്ഥലങ്ങള്‍ കണ്ടേ മടങ്ങൂ എന്നും സ്ഥലത്തേക്ക് കടത്തിവിടണമെന്നും സിപിഐ നേതാവ് ഡി രാജ ആവശ്യപ്പെട്ടെങ്കിലും ബാരിക്കേഡുകള്‍ നീക്കണമെന്ന് ആവശ്യത്തിന് പൊലീസ് വഴങ്ങിയില്ല. തുടര്‍ന്ന് പൊലീസും നേതാക്കളും തമ്മില്‍ വാഗ്വാദവുമുണ്ടായി.

പൊലീസ് കെട്ടിയ കയര്‍ കാണാനല്ല എത്തിയതെന്നും ദുരിതമനുഭവിക്കുന്നവരെ കാണാതെ മടങ്ങില്ലെന്നും ബിനോയ് വിശ്വം എംപിയും പ്രതികരിച്ചു. കേന്ദ്രം വലിയ അതിക്രമമാണ് പ്രദേശത്ത് നടത്തിയത്. ആളുകളെ കാണാതെ മടങ്ങില്ല.

കേന്ദ്രത്തിന്റെ അതിക്രമങ്ങള്‍ പുറത്ത് വരാതിരിക്കാനാണ് നേതാക്കളെ തടയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്ഥലത്ത് ഇന്നലെ കോണ്‍ഗ്രസ് സംഘം സന്ദര്‍ശനത്തിന് ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞിരുന്നു. സ്ഥലത്ത് ദില്ലി പൊലീസിന്റെയും അര്‍ധ സൈനിക വിഭാഗത്തിന്റെയും വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.