Saturday, April 27, 2024
educationkeralaLocal NewsNews

കണമല സാൻതോം ഹൈസ്കൂളിൽ വേൾഡ് റെക്കോർഡിൻ്റെ തിളക്കം   

എരുമേലി: സാൻതോം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഫാസിൽ സലാം എന്ന മിടുക്കനാണ് ലോക റെക്കോർഡ് നേടി സ്കൂളിന് അഭിമാനമായത്. മുപ്പത് സെക്കൻ്റിൽ നൂറ്റി തൊണ്ണൂറ്റി ആറ് പവർഫുൾ പഞ്ചസ് ചെയ്താണ് ഫാസിൽ ഇന്ത്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ചത് .ഇന്ന് നടന്ന സ്കൂൾ ആനിവേഴ്സറിയിൽ വച്ച് സ്കൂൾ മാനേജർ ഫാസിലിന് മൊമൻ്റോയും സർട്ടിഫിക്കേറ്റും നൽകി അഭിനന്ദിച്ചു.കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റായ ഫാസലിന് വേൾഡ് റെക്കോർഡിനായുള്ള പരിശീലനം നൽകിയത് മുക്കൂട്ടുതറ ഐബിഎൽ
മാർഷ്യൽ ആർട്സ് & വേൾഡ്   അക്കാഡമിയിലെ Dr. കെ .ജെ ജോസഫാണ്. ചാത്തൻതറ അലങ്കാരത്തിൽ വീട്ടിൽ അബ്ദുൾ സലാമിൻ്റെയും  മകനാണ് .