Friday, March 29, 2024
keralaNewspolitics

ബിജെപി ന്യൂനപക്ഷത്തിന് എതിരാണെന്നുള്ള പ്രചരണം ചിലവാകില്ല . കെ സുരേന്ദ്രന്‍.

ബിജെപി മതന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്നുള്ള ഇരു മുന്നണികളുടേയും പ്രചരണം ചിലവാകില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു . സംസ്ഥാനത്ത് നടന്നു കൊണ്ടിരിക്കുന്ന വിജയ് യാത്രക്ക് ഇന്ന് വൈകിട്ട് പൊന്‍കുന്നത് നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഹിന്ദു – ക്രിസ്ത്യന്‍ പെണ്‍ കുട്ടികളെ ലക്ഷ്യം വെച്ചുള്ള മുസ്ലിം തീവ്രവാദികളുടെ ലൗജിഹാദിനെ നേരിടാന്‍ ഒറ്റകെട്ടായി വരണമെന്നുംഅദ്ദേഹം പറഞ്ഞു.

 

പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി സിറിയയ്ക്ക് കൊണ്ടുപോകുന്ന ഭീകരവാദികള്‍ അഴിഞ്ഞാടുകടുകയാണെന്ന് ജനങ്ങള്‍ക്കറിയാം. എന്നാല്‍ കോണ്‍ഗ്രസും – കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇങ്ങനെ ഇല്ലായെന്ന് . ഈ സംഘത്തെ ഇവര്‍ പിന്തുണക്കുകയാണ് – ഇവരുടെ തണലിലാണ് ഇവര്‍ വളരുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇതിനെ പരാജയപ്പെടുത്തേണ്ടത് കേരളീയന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു .വര്‍ഗ്ഗീയ ശക്തികളെ നിലക്ക് നിര്‍ത്തണം.വികസനം കൊണ്ട് വരണം . അഴിമതി അവസാനിപ്പിക്കണം. ഇതിന് ഭാരതത്തിന്റെ പ്രധാനമന്ത്രി മോദിയുടെ വികസന മാതൃക കേരളത്തിലും ഫലപ്രദമായി നടപ്പാക്കാന്‍ കഴിയണമെന്നുള്ള സദേശമാണ് വിജയ് യാത്ര നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലയില്‍ നിന്നുംപോകുന്ന ജനപ്രതികള്‍ ഒരു പ്രയോജനമില്ലാത്തവരാണെന്നും വികസനത്തിന് താത്പര്യമില്ലാത്തവര്‍ ജനങ്ങള്‍ക്ക് മോഹന വാഗ്ദാനങ്ങള്‍ നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ നിയമ നിര്‍മ്മാണം നടത്തുമെന്ന് പറയുന്ന ഉമ്മന്‍ ചാണ്ടി ശബരിമല പ്രക്ഷോഭ സമയത്ത് ഒന്നും മിണ്ടിയില്ല . മാത്രമല്ല, പ്രക്ഷോഭത്തിനിടെ ഒരു പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ ജി.രാമന്‍ നായരെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു . കുറ്റകരമായ മൗനം പാലിച്ച കോണ്‍ഗ്രസ് വഞ്ചനയുടെ രാഷ്ട്രീവും – അവിശ്വാസികളെ കയറ്റാന്‍ ശ്രമിച്ച സിപിഎം വര്‍ഗ്ഗീയതയുടെ പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ജീവന്‍ കൊടുത്തും ശബരിമലയെ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു . തീവ്രവാദികളില്ലാത്ത , മന്നത്ത് പത്മനാഭനും , ചട്ടമ്പി സ്വാമിയും, വൈകുണ്ഠസ്വാമിയും, അയ്യങ്കാളിയും , പണ്ഡിറ്റ് കറുപ്പനുമൊക്കെ സ്വപ്നം കണ്ട പുതിയ കേരളത്തിനായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു .ബി ജെ പി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റി പ്രസിഡന്റ് റ്റി ബി ബിനു അധ്യക്ഷത വഹിച്ച യോഗത്തില്‍ നേതാക്കളായ എം റ്റി രമേശ് , ജി. രാമന്‍ നായര്‍ , ഡോ. ജെ പ്രമീള ദേവി , പ്രഫുല്‍ കൃഷ്ണ, അല്‍ഫോണ്‍സ് കണ്ണന്താനം , അഡ്വ. നോബിള്‍ മാത്യു , എന്‍. ഹരി, വി സി അജികുമാര്‍ , അഡ്വ. നാരായണന്‍ നമ്പൂതിരി , അഡ്വ. എസ്. ജയസൂര്യന്‍ , കെ ജി കണ്ണന്‍, കെ വി നാരായണന്‍ , കെ ബി മധു അടക്കം നിരവധി പേര്‍ സംസാരിച്ചു .