Saturday, May 11, 2024
keralaNews

വിവാഹ സത്കാരത്തില്‍ പങ്കെടുത്ത നൂറോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ.

മലപ്പുറം: മലപ്പുറത്ത് വിവാഹ സത്കാരത്തില്‍ പങ്കെടുത്ത നൂറോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ. മലപ്പുറം മാറഞ്ചേരിയിലാണ് സംഭവം. ബുധനാഴ്ച നടന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ദ്വീപിലുളളവരാണ് ചികില്‍സയിലുള്ളത്. ഇന്നലെ വൈകിട്ട് മുതലാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടത്. ആരുടേയും സ്ഥിതി ഗുരുതരമല്ല.