Thursday, April 18, 2024
Local NewsNews

എരുമേലിയിലും അമൃത് സരോവർ ജല പദ്ധതി

എരുമേലി: ആസാദി കാ  അമൃത്  മഹോത്സവവുമായി ബന്ധപ്പെട്ട്  എരുമേലി ഗ്രാമപഞ്ചായത്ത് ശ്രീനിപുരം 23 വാർഡിൽ അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കുളത്തിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തി. കാഞ്ഞിരപ്പള്ളി  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അജിത രതീഷ് ഉദ്ഘാടനം നിർവഹിച്ചു. എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  മറിയാമ്മ സണ്ണി അധ്യക്ഷത വഹിച്ചു. 2022 ഏപ്രിൽ 24 ന്  ഭാവനം ചെയ്ത പദ്ധതിയിൽ സംസ്ഥാനത വിവിധ ജില്ലകളിൽ 75 പുതിയ കുളങ്ങളാണ് നിർമ്മിക്കുന്നത്. പദ്ധതിയിൽ  പതിനായിരം ലിറ്റർ  ജലസംഭരണമാണ് പ്രതീക്ഷിക്കുന്നത് . ത്രിതല പഞ്ചായത്ത് ജലവിഭവ വകുപ്പ് ഇറിഗേഷൻ വകുപ്പ് എന്നീ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും വാർഡ് അംഗം വിഐ അജി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായി കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിന് കീഴില്‍ ഭാവിയിലേക്ക് ജലം കരുതലായി സംരക്ഷിക്കുന്നതിനായി ആവിഷ്‌ക്കരിച്ച പദ്ധതിയാണ് അമൃത് സരോവര്‍. കനകപലം-വെച്ചൂച്ചിറ റോഡിനോട് ചേർന്നുള്ള ഫോറെസ്റ്റിലാണ് 30 മീറ്റർ നീളത്തിലും 25 മീറ്റർ വീതിയിലും 30 ലക്ഷം രൂപ മുടക്കി കുളം നിർമ്മിക്കുന്നത്. ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 10 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപയും ബ്ലോക്ക്‌ പഞ്ചായത്ത്‌ 10 ലക്ഷം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്.മൂവായിരത്തോളം തൊഴിൽദിനങ്ങൾ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൽകുന്നതിനാണ് ലക്ഷ്യം വയ്ക്കുന്നത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയശ്രീ ഗോപിനാഥ് , ടി എസ് കൃഷ്ണകുമാർ , ജോളി മടുക്കക്കുഴി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിഐ അജി,  സുനിൽ ചെറിയാൻ ,എരുമേലി വനം വകുപ്പ്  റേഞ്ച് ഓഫീസർ ജയൻ , ബി ഡി ഒ എസ് . ഫൈസൽ, ജോയിൻറ് ബി ഡി ഒ –  ടി ഇ  സിയാദ്, എരുമേലി veo അജേഷ് എന്നിവർ പങ്കെടുത്തു.