Friday, May 17, 2024
keralaNews

കടലാസ് ചെരിപ്പുകള്‍ അവതരിപ്പിച്ച് ഖാദി; വില 50 രൂപ.

കടലാസ് ചെരിപ്പുകള്‍ അവതരിപ്പിച്ച് ഖാദി. കാര്‍ഷിക മേഖലയിലെ പാഴ്വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന കടലാസാണ് ഇതിനായി ഉപയോഗിക്കുന്നത്. 50 രൂപയാണ് വില. വീടുകള്‍, ആശുപത്രികള്‍, ഓഫിസുകള്‍ എന്നിങ്ങനെ അകത്തളങ്ങളിലെ ഉപയോഗം ലക്ഷ്യമിട്ടാണ് ചെരിപ്പ് ഒരുക്കിയിരിക്കുന്നത്.ഈ യൂസ് ആന്‍ഡ് ത്രോ ചെരിപ്പിന്റെ നിര്‍മാണത്തിനായി ഒരു മരം പോലും വെട്ടുന്നില്ലെന്ന് ഖാദി അവകാശപ്പെടുന്നു. രാജ്യാന്തര വിപണി കൂടി ലക്ഷ്യമിട്ടാണ് ഈ പ്രകൃതി സൗഹാര്‍ദ ചെരിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഖാദി ഇന്ത്യയുടെ ഔദോഗിക വെബ് സൈറ്റിലൂടെ ചെരിപ്പ് വാങ്ങാം.