Friday, May 17, 2024
keralaNews

കഞ്ചാവ് വേട്ട ; മലയിന്‍കീഴ് രണ്ടുപേര്‍ പിടിയില്‍

രണ്ടു കിലോയോളം വരുന്ന കഞ്ചാവുമായി ബൈക്കില്‍ സഞ്ചരിച്ച രണ്ടുപേര്‍ പിടിയില്‍ . മലയിന്‍കീഴ് പോലീസാണ് പ്രതികളെ പിടികൂടിയത് . കള്ളിക്കാട് മൈലക്കര മഞ്ചാടിമൂട് ചാമവിളപ്പുറം പുഷ്പഗിരിയില്‍ അമ്പാടി എന്നു വിളിക്കുന്ന ആര്‍.ഷാരോണ്‍(19), മണ്ണൂര്‍ക്കര കുറ്റിച്ചല്‍ സി.എസ്.ഐ. കോമ്പൗണ്ടില്‍ ഷാജിതാ മന്‍സിലില്‍ എ.അനന്തു(21) എന്നിവരെയാണ് മലയിന്‍കീഴ് പോലീസ് അറസ്റ്റുചെയ്തത്. പ്രതികളെ കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ച ബൈക്ക് മൂങ്ങോടുവച്ച് പോലീസ് തടയുകയായിരുന്നു. കൈവശമുണ്ടായിരുന്ന 1.850 കിലോഗ്രാം കഞ്ചാവ് പിടികൂടിയതായി മലയിന്‍കീഴ് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.