Tuesday, May 7, 2024
keralaNews

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം.

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. വിതുര നെല്ലിക്കുന്ന് സ്വദേശിനി ആര്യ (23) യാണ് മരിച്ചത്. കരകുളത്തെ സ്വകാര്യ ആശുപത്രിയിലെ എക്‌സ്‌റേ ടെക്‌നീഷ്യയായിരുന്നു. തൊളിക്കോട് വച്ചായിരുന്നു അപകടം. സ്‌കൂട്ടറിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ആര്യ.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പറണ്ടോട് മലയടി സ്വദേശിയുമായുള്ള വിവാഹ നിശ്ചയം വ്യാഴാഴ്ച നടക്കാനിരിക്കെയാണ് മരണം. ആര്യയുടെ പിതാവ് സുരേഷ് വിദേശത്താണ്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.