Saturday, May 18, 2024
keralaNews

ഏറ്റുമാനൂരില്‍ നിയന്ത്രണം വിട്ട ലോറി മറിഞ്ഞു.

കോട്ടയം :ഏറ്റുമാനൂർ പട്ടിത്താനത്ത് നിയന്ത്രണം വിട്ട ലോറി മറിഞ്ഞു.ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.തമിഴ്നാട്ടിൽ നിന്നും വടവാതൂരിലെ ടയർ ഫാക്ടറിയിലേക്ക് എത്തിയ ലോറിയാണ് നിയന്ത്രണം വിട്ട് ഗതാഗത തിരക്കേറിയ റോഡിൽ മറിഞ്ഞത്.ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടം.എറണാകുളം ഭാഗത്തുനിന്ന് എത്തിയ ലോറി പട്ടിത്താനത്ത് വച്ച് നിയന്ത്രണം നഷ്ടമായി റോഡിൽ മറിയുകയായിരുന്നു.അപകടത്തെ തുടർന്ന് ലോറി റോഡിൽ കിടന്നതോടെ ഒരു വശത്ത് കൂടി മാത്രമാണ് ഗതാഗതം കടത്തിവിട്ടിരുന്നത്.ഇതോടെ എംസി റോഡിലും വൻ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.ഏറ്റുമാനൂർ പോലീസും സ്ഥലത്ത് എത്തി.