Tuesday, May 14, 2024
indiakeralaNewspolitics

എ.കെ ആന്റണി ഡല്‍ഹി വിടുന്നു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി ഡല്‍ഹി വിടുന്നു. ഇനി അദ്ദേഹം കേരളത്തില്‍ പ്രവര്‍ത്തിക്കും. നാളെ കേരളത്തിലേക്ക് മടങ്ങുമെന്നും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. നെഹ്‌റു കുടുംബത്തിന് പ്രാമുഖ്യമില്ലാതെ കോണ്‍ഗ്രസ് ഇല്ല. നെഹ്‌റു കുടുംബം ഇല്ലാതെ രാജ്യത്ത് പ്രതിപക്ഷം ഇല്ല. നെഹ്‌റു കുടുംബം അനിവാര്യമാണ്. കോണ്‍ഗ്രസിന്റെ തിരിച്ചുവരവില്‍ പ്രതീക്ഷ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.