Saturday, April 27, 2024
keralaNews

എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് ഇനി മുതല്‍ ജാതി സര്‍ട്ടിഫിക്കറ്റ് കൂടിയായി പരിഗണിക്കും.

തിരുവനന്തപുരം: എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് ഇനി മുതല്‍ ജാതി സര്‍ട്ടിഫിക്കറ്റ് കൂടിയായി പരിഗണിക്കാമെന്ന പുതിയ തീരുമാനവുമായി കേരള സര്‍ക്കാര്‍. എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് മറ്റ് വിദ്യാഭ്യാസ രേഖയില്‍ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് വില്ലേജ് ഓഫീസര്‍/തഹസില്‍ദാര്‍ നല്‍കുന്ന ജാതിസര്‍ട്ടിഫിക്കറ്റിനു പകരമായുള്ള അടിസ്ഥാനരേഖയായി പരിഗണിക്കും.അച്ഛനമ്മമാര്‍ വ്യത്യസ്ത ജാതിയില്‍പ്പെട്ടവരാണെങ്കില്‍ അവരുടെയോ അവരിലൊരാളുടെയോ എസ്.എസ്.എല്‍.സി. ബുക്ക് അല്ലെങ്കില്‍ മറ്റ് വിദ്യാഭ്യാസ രേഖയില്‍ രേഖപ്പെടുത്തിയിട്ടുള്ള ജാതിയും തെളിവായി പരിഗണിക്കും.അതേ സമയം ഭാര്യയുടെയും ഭര്‍ത്താവിന്റെയും എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ അല്ലെങ്കില്‍ വിദ്യാഭ്യാസ രേഖയില്‍ ജാതി കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നതിനോടൊപ്പം സബ് രജിസ്ട്രാറോ തദ്ദേശസ്ഥാപനമോ നല്‍കിയിട്ടുള്ള വിവാഹസര്‍ട്ടിഫിക്കറ്റും ഉണ്ടെങ്കില്‍ അത് മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റിനുപകരമുള്ള രേഖയായും സ്വീകരിക്കും. ഇതോടൊപ്പം വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കുകയും സത്യവാങ്മൂലവും നിഷ്‌കര്‍ഷിക്കുകയും ചെയ്യും.