Friday, May 3, 2024
Local NewsNews

എരുമേലി സെന്റ് തോമസ്സ് സ്‌കൂളില്‍ ലോകമുളദിനം ആചരിച്ചു

എരുമേലി:മുളയുടെ പാരിസ്ഥിതികമായ പ്രസക്തിയും ഉപയോഗ യോഗ്യതയും പ്രചരിപ്പിച്ചുകൊണ്ട് എരുമേലി സെന്റ് തോമസ്സ് സ്‌കൂളില്‍ ലോകമുളദിനം ആചരിച്ചു. പ്രഥമാധ്യാപിക മേഴ്‌സി ജോണ്‍ കുട്ടികള്‍ക്ക് മുള തൈ വിതരണം ചെയ്തുകൊണ്ട് ലോക മുള ദിനത്തില്‍ സന്ദേശം നല്‍കി. ഹൈറേഞ്ചിലെ മണ്ണിടിച്ചില്‍ തടയാന്‍ വ്യാപകമായി മുളങ്കാടുകള്‍ നട്ടു വളര്‍ത്തണം എന്ന് ടീച്ചര്‍ പറഞ്ഞു.              പ്ലാസ്റ്റിക്കിന് പകരം എന്തെന്ന ചോദ്യത്തിന് തൃപ്തികരമായ ഉത്തരം മുളയാണെന്നും ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥി പ്രതിനിധി കുമാരി അസ്‌ന ഷിഹാബ് മുളയുടെ പ്രാധാന്യത്തെക്കുറിച്ച് സ്‌കൂള്‍ അസംബ്ലിയില്‍ വിവരിച്ചു. മുള ഉപയോഗിച്ചുള്ള വിവിധ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സ്‌കൂള്‍ പരിസരത്ത് മുളതൈ നട്ട് പിടിപ്പിക്കുകയും ചെയ്തു. മുളയുടെ പ്രാധാന്യത്തെ കുറിച്ച് വിവരിക്കുന്ന ഒരു ഡോക്യുമെന്ററി പ്രദര്‍ശനവും സ്‌കൂളില്‍ സംഘടിപ്പിച്ചു. അദ്ധ്യാപകരായ സുബി ജെയിംസ് ,ആശമോള്‍ സ്‌കറിയ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.