Thursday, May 2, 2024
keralaNews

കേരളത്തില്‍ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ലെന്ന് ഹൈക്കോടതി

കേരളത്തില്‍ ആള്‍ക്കൂട്ട നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി. കടകള്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കേണ്ട സമയമായെന്നും കോടതി അഭിപ്രായപ്പെട്ടു. വസ്ത്രശാലകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.

വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങളെടുക്കുന്നതെന്നും വിദഗ്ദ്ധസമിതിയുടെ ശുപാര്‍ശ നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. ഹര്‍ജിയില്‍ അടുത്ത വ്യാഴാഴ്ചക്കകം നിലപാടറിയിക്കാനാണ് കോടതി സര്‍ക്കാരിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. പൊതു ഇടങ്ങളില്‍ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ലെന്നും കോടതി വിമര്‍ശിച്ചു. ആകെയുള്ളത് ആളുകള്‍ മാസ്‌ക്ക് ധരിക്കുന്നു എന്നത് മാത്രമാണ്. കേരളത്തിലെ പൊതുഇടങ്ങളിലെ കാഴ്ച ഇതാണെന്നും കോടതി നിരീക്ഷിച്ചു.