Tuesday, May 14, 2024
keralaNewspolitics

എരുമേലി പഞ്ചായത്ത് അവിശ്വാസം; എൽഡിഎഫ് രാഷ്ട്രീയ നെറികേടാണ് കാട്ടിയത് ; ടോമി കല്ലാനി 

എരുമേലി: എരുമേലി പഞ്ചായത്തിൽ കോൺഗ്രസ്  കൊണ്ടുവന്ന
അവിശ്വാസ പ്രമേയം  അട്ടിമറിച്ചത്  പച്ചയായ രാഷ്ട്രീയ നെറികേടാണെന്ന്
 കെപിസിസി ജനറൽ സെക്രട്ടറി അഡ്വ: ടോമി കല്ലാനി പറഞ്ഞു.
ഇന്ന് നടന്ന അവിശ്വാസ പ്രമേയത്തിന് കോൺഗ്രസിന്റെ  ഇരുമ്പൂന്നിക്കര
ഒൻപതാം  വാർഡംഗം പ്രകാശ് പള്ളിക്കൂടം വരാഞ്ഞതിനെ തുടർന്ന് അവിശ്വാസം പരാജയപ്പെട്ട  സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ,കോവിഡ് വാക്സിൻ നൽകുന്ന കാര്യത്തിലെ വിവേചനം,കോൺഗ്രസിന്റെ  പഞ്ചായത്ത് അംഗങ്ങളോട്  പ്രസിഡന്റ് ഒരുതരം ചിറ്റമ്മനയം കാണിക്കുന്നു,ശബരിമല തീർത്ഥാടന കേന്ദ്രമായ  എരുമേലിയുടെ  വികസന മുരടിപ്പ് എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ്  കോൺഗ്രസ് എരുമേലി പഞ്ചായത്ത് പ്രസിഡന്റ്   തങ്കമ്മ ജോർജ് കുട്ടിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.എന്നാൽ കോൺഗ്രസിന്റെ അംഗമായ പ്രകാശ് പള്ളിക്കൂടത്തെ
സ്വാധീനിച്ചും -പ്രലോഭിപ്പിച്ചും അവിശ്വാസ പ്രമേയത്തിന് വരുത്താതെ സിപിഐ(എം ) ജനാധിപത്യത്തെ അട്ടിമറിക്കുകയായിരുന്നുവെന്നും റ്റോമി കല്ലാനി പറഞ്ഞു.  നിലവിൽ ഒരു സ്വതന്ത്രനുൾപ്പെടെ 12 അംഗങ്ങളാണ്  കോൺഗ്രസിനുള്ളത്.ഗ്രാമപഞ്ചായത്ത് ഭരിക്കാനായി ജനങ്ങൾ തിരഞ്ഞെടുത്തത്കോൺഗ്രസിനെയായിരുന്നുവെന്നും എന്നാൽ ഭൂരിപക്ഷത്തെ അട്ടിമറിച്ച്   നാണംകെട്ട ഒരു പരിപാടിയാണ് അവിശ്വാസപ്രമേയ അവതരണ യോഗത്തിൽ കോൺഗ്രസിൻെറ  ഒരു അംഗത്തെ  പങ്കെടുക്കാതിരുന്നതിലൂടെ സിപിഐഎം ചെയ്തതെന്നും, വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.കോൺഗ്രസിന്റെ  കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച വിജയിച്ച  പഞ്ചായത്ത് അംഗമായ പ്രകാശ് പള്ളിക്കൂടത്തെ  സിപിഐഎമ്മും,എൽഡിഎഫും കൈക്കലാക്കി വോട്ടെടുപ്പിൽ നിന്നും മാറ്റി നിർത്തിയത് അങ്ങേയറ്റം മാന്യതയ്ക്ക് നിരക്കാത്തതും, ജനാധിപത്യത്തിനു നിരക്കാത്തതുമാണ്  അഡ്വ :ടോമി കല്ലാനി വ്യക്തമായി പറഞ്ഞു.