Wednesday, May 15, 2024
indiakeralaNews

എരുമേലി ദേശാധിപന്  ആറാട്ട് ഇന്ന് 

രുമേലിയുടെ ദേശാധിപനായ ശ്രീശബരീശന്റെ ആറാട്ട് ഇന്ന്  നടക്കും. .ആചാരാനുഷ്ഠാനങ്ങളിലും, അയ്യപ്പ ക്ഷേത്ര ദർശനങ്ങളിലും വിശ്വാസങ്ങളിലും അപൂർവ്വമായി മാത്രമുള്ള രണ്ട് പ്രതിഷ്ഠകളുള്ള എരുമേലിയിലെ രണ്ട് ക്ഷേത്ര സങ്കേതങ്ങളാണ് ” വേട്ടക്കൊരുമകൻ ”  പ്രതിഷ്ഠയുള്ള എരുമേലി ശ്രീ ധർമ്മശാസ്താ ക്ഷേത്രവും (വലിയമ്പലവും),   “ബാലമണികണ്ഠ ” പ്രതിഷ്ഠയുള്ള പേട്ട കൊച്ചമ്പലവും. ശബരിമല തീർത്ഥാടനത്തിലൂടെ നാടിനേയും ജനങ്ങളേയും ഐശ്യര്യത്തിലേക്കും  മോക്ഷത്തിലേക്കും നയിക്കുന്ന ഈ ക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ടു നിന്ന തിരുവുത്സവം ഇന്നത്തെ ആറാട്ടോട് കൂടി സമാപിക്കും.
ശബരിമല തീർത്ഥാടനവുമായി ആചാരാനുഷ്ഠാനങ്ങളിലൂടെ ബന്ധപ്പെട്ട് നിൽക്കുന്ന രണ്ട് ക്ഷേത്രങ്ങളും –  വിശ്വാസങ്ങളും നാടി നും നാട്ടുകാർക്കും ഐശ്യര്യവും ക്ഷേമവും പ്രദാനം ചെയ്യുന്നതായി നമുക്ക് കാണാം.
വനാന്തര മേഖലയിൽ ഉദയം കൊണ്ട അയ്യപ്പക്ഷേത്രത്തിൽ ചിറപ്പ് ആഘോഷിച്ചിരുന്നപ്പോഴാണ് 1980ൽ ഭക്തർ കൊടിമരം സ്ഥാപിച്ച്  തിരുവുത്സവമെന്ന ആഘോഷത്തിന് തുടക്കമായത്. ക്ഷേത്രത്തിലെ പ്രതിഷ്ഠയിൽ ദേവചൈതന്യം വർദ്ധിപ്പിക്കാൻ താന്ത്രിക വിധിപ്രകാരമുള്ള പൂജകളും, കലികാലദോഷവും ശനിദശയുമകറ്റാനും  ഭാഗ്യദർശനം നൽകുന്ന വിശേഷാൽ ഉത്സവബലിയും നടത്തുന്നു. മഹിഷി നിഗ്രഹത്തിലൂടെ  മുഴുവൻ വിശ്വാസങ്ങളേയും
കോർത്തിണക്കുന്നതും ആസുരിക ശക്തിയായ മഹിഷിയെ യുദ്ധം ചെയ്ത് പരാജയപ്പെടുത്തുന്നുവെന്ന ധർമ്മസംരക്ഷണത്തിന്റെ പ്രതീകമായി എരുമേലി പേട്ടതുള്ളലും,  ശ്രീമണികണ്ഠ സ്വാമി അവതാര ലക്ഷ്യ പൂർത്തിക്കായി എത്തി അന്തിയുറങ്ങിയ എരുമേലി പുത്തൻവീടും, മഹിഷിയെ നിഗ്രഹിച്ച ഉടവാൾ കഴുകിയ രുധിരക്കുളവും ചരിത്രമായി ഭക്തിയുടെ നേർക്കാഴ്ചയൊരുക്കുന്നതും ഇവിടെ ശ്രദ്ധേയമാണ്. അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ . പേട്ടതുള്ളലും, തീർത്ഥാടന ചരിത്രകഥ യിലെ ഉറ്റമിത്രമായ വാവരെ ഒപ്പം കൂട്ടി ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമാക്കിയും എരുമേലി ലോകത്തിന് നൽകിയ സന്ദേശവും വലുതാണ്.
വൈവിദ്ധ്യമാർന്ന ആചാരങ്ങളും വേർതിരുവുകളോ മാറ്റി
 നിർത്തലുകളോ ഇല്ലാത്ത വിശ്വാസത്തിൽ മാത്രം മോക്ഷ പ്രാപ്തി ലക്ഷ്യം വയ്ക്കുന്ന ക്ഷേത്രങ്ങളും കാവുകളും കുളങ്ങളും തോടുകളും പുഴകളും മലകളും നിറസാന്നിധ്യമായി സംഗമിക്കുന്ന ശബരീശന്റെ പുണ്യഭൂമിയിലെ തിരുവുത്സവത്തിനാണ് എല്ലാവരും ഒത്തുചേരുന്നത്.
ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസങ്ങളിലും വ്യത്യസ്ഥതയാർന്ന രൂപഭാവങ്ങളും ശരണ മന്ത്രങ്ങളും ജനകോടികൾക്ക് സമ്മാനിച്ച അയ്യപ്പ സ്വാമിയുടെ അനുഗ്രഹം തന്നെയാണ് എരുമേലിയുടെ ചരിത്രത്തിനും മതമൈത്രിയുടെ സാഹോദരത്തിനും മാതൃകയായിത്തീർന്നത്.
ഇന്ന്  വൈകിട്ട്  ആറാട്ടിനായി വൈകുന്നേരം അഞ്ച്   മണിയോടെ  കൊരട്ടിയിൽ കടവിലേക്ക് പോകും. 6 ന് ആറാട്ട് , 6.30 ന്  ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്,
8.30 ന് ആറാട്ട് എതിരേല്പും – സ്വീകരണവും , 11 ന്  കൊടിയിറക്ക് – വലിയ കാണിക്ക