Wednesday, May 15, 2024
Local NewsNewspolitics

അങ്കമാലി – ശബരി റെയില്‍വേയ്ക്ക് ഒന്നിച്ച കേരള എംപിമാര്‍ക്ക് അഭിനന്ദനങ്ങള്‍

എരുമേലി : ശബരി മലയുടെ കവാടം എരുമേലിയാണെന്നും എരുമേലിയില്‍ വന്ന് പേട്ടതുള്ളി വാവരെ വണങ്ങി അയ്യപ്പ സ്വാമിയുടെ സന്നിധാനത്ത് എത്തണമെന്നത് തീര്‍ത്ഥാടകാരുടെ വിശ്വാസവും താല്പര്യവും കാലങ്ങളായുള്ള ആചാരവുമാണെന്നും
ശബരിമല തീര്‍ത്ഥാടകാരുടെ വിശ്വാസത്തെയെയും ആചാരത്തെയും താല്പര്യത്തെയും സംരക്ഷിച്ചു അങ്കമാലി – എരുമേലി റെയില്‍വേ പദ്ധതിയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് ഒറ്റക്കെട്ടായി നിലപാട് എടുത്ത കേരളത്തിലെ മുഴുവന്‍ എം പി മാരെയും അതിന് നേതൃത്വം കൊടുത്ത ഡീന്‍ കുരിയാക്കോസ് എം പിയെയും, ആന്റോ ആന്റണി എം പിയെയും, ബെന്നി ബെഹനാന്‍ എം പിയെയും ശബരി റെയില്‍വേ ആക്ഷന്‍ കൌണ്‍സിലുകളുടെ സംസ്ഥാന ഫെഡറേഷനും അയ്യപ്പ സേവാ സംഘവും, എരുമേലി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയും, പൂഞ്ഞാര്‍ എം എല്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കലും അഭിനന്ദിച്ചു.                                                    അങ്കമാലി -ശബരി റെയില്‍വേ വഴി വ്യവസായിക കാര്‍ഷിക, ടൂറിസം മേഖലകള്‍ക്ക് ഉണ്ടാകുന്ന വികസന സാധ്യതകളും പരിഗണിക്കണമെന്നും അന്പത്തിനായിരത്തില്‍ പരം ജനസംഖ്യയുള്ള കോട്ടയം ജില്ലയിലെ രണ്ടാമത്തെ വലിയ നഗരമായി എരുമേലിയെ വളര്‍ത്തിയത് ശബരിമല തീര്‍ത്ഥാടകരാണെന്നു സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു. നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിലേയ്ക്കുള്ള യാത്ര സൗകര്യം മെച്ചപ്പെടുത്താനും അങ്കമാലി റെയില്‍വേ അനിവാര്യമാണ്. റെയില്‍വേ മാപ്പില്‍ നാളിതുവരെ ഇടം കിട്ടാത്ത ഇടുക്കി ജില്ലയ്ക്ക് രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ ലഭിക്കുന്നത് കേരളം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. അങ്കമാലി- ശബരി റെയില്‍വേയുടെ പുതുക്കിയ എസ്റ്റിമേറ്റിന് വേഗത്തില്‍ അനുമതി നല്‍കണമെന്നും എരുമേലിയില്‍ നിന്ന് റാന്നി , പത്തനംതിട്ട, കോന്നി , കൂടല്‍ , പത്തനാപുരം പുനലൂര്‍, അഞ്ചല്‍, കടയ്ക്കല്‍, നെടുമങ്ങാട് വഴി നേമത്തിന് നീട്ടി തിരുവന്തപുരത്തിനുള്ള സമാന്തര റെയില്‍വേയാക്കി അങ്കമാലി -ശബരി റെയില്‍വേയെ മാറ്റണമെന്നും മുഖ്യമന്ത്രി പ്രധാന മന്ത്രിയോട് നേരില്‍ കണ്ട് ആവശ്യപ്പെടണമെന്നും യോഗം അഭിപ്രായപ്പെട്ടു . വിഴിഞ്ഞം അന്താരാഷ്ട തുറമുഖത്തേയ്ക്ക് മെച്ചപ്പെട്ട കണക്റ്റിവിറ്റി കൊടുക്കുവാനും തമിഴ് നാട്ടില്‍ നിന്ന് പുനലൂര്‍ വഴി ശബരിമല തീര്‍ത്ഥാടകാര്‍ക്ക് റെയില്‍വേ യാത്ര സൗകര്യം ലഭ്യമാക്കാനും സമാന്തര റെയില്‍വേ സഹായകരമാകുമെന്ന് യോഗം വിലയിരുത്തി. ബാബു പോള്‍ എക്‌സ് എം എ, ഡിജോ കാപ്പന്‍, ജിജോ പനച്ചിനാനി, അനിയന്‍ എരുമേലി, മറിയാമ്മ സണ്ണി , പി എ സലിം, വി ഐ അജി , ബിനോയി ഇലവുങ്കല്‍ , നാസര്‍ പനച്ചി, ബിനു മറ്റക്കര, ജോസ് പഴയതോട്ടം, ആര്‍ മനോജ് പാലാ , ജെയ്‌സണ്‍ മാന്തോട്ടം, എ കെ ചന്ദ്രമോഹന്‍, റെജി അമ്പാറ, ഷാജി നെല്ലുപുരക്കല്‍ , ടി വി ജോസഫ്, പി എ ഇര്‍ഷാദ്, ബിനു ചാലക്കുഴി, അനുശീ സാബു, ടി എസ് കൃഷ്ണ കുമാര്‍, കെ.ആര്‍. സോജി , അജി ബി റാന്നി, ടോമിച്ചന്‍ സ്‌കറിയ ഐക്കര എന്നിവര്‍ സംസാരിച്ചു.