Friday, May 10, 2024
keralaNews

എരുമേലി ആശുപത്രിയുടെ ആംബുലൻസിന്റെ ഗ്ലാസ് തകർത്ത പ്രതി പിടിയിൽ

 എരുമേലി: എരുമേലി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ആശുപത്രിയുടെ ആംബുലൻസ്  ഗ്ലാസ് തകർത്ത പ്രതി പിടിയിൽ . എരുമേലി കനകപ്പലം
സ്വദേശി പ്രവീൺ ബാബുവിനെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് വൈകുന്നേരം 6.15 ഓടെയായിരുന്നു സംഭവം. ആംബുലൻസിന്റെ  ഡ്രൈവർ
സീറ്റിന്റെ ഭാഗത്തെ രണ്ട് ഗ്ലാസും ,മുന്‍വശത്തെയും പുറകിലത്തെയും ഗ്ലാസുമാണ് തകർത്തത്. കേസെടുത്ത്  നടപടികൾ സ്വീകരിച്ചതായി പോലീസ്  പറഞ്ഞു.