Saturday, May 11, 2024
keralaLocal NewsNews

എരുമേലിയിൽ പൈപ്പ് പൊട്ടി ആശുപത്രി റോഡ് തകർന്നു .

  • നടക്കാൻ കഴിയാതെ രോഗികൾ

എരുമേലി: ദിവസേന നൂറുകണക്കിന്  രോഗികൾ സഞ്ചരിക്കുന്ന എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്കുള്ള ടാറിംഗ് റോഡാണ്  പൈപ്പ് പൊട്ടിയതിനെ തുടർന്ന് തകർന്നത്. മഴക്കാലമായാലും – വേനൽക്കാലമായാലും സ്ഥിരമായി ഇവിടെ പൈപ്പ് പൊട്ടുന്നതു മൂലം ആശുപത്രി, പോലീസ് സ്റ്റേഷൻ റോഡ് എന്നും തകർന്ന് കിടക്കുകയാണെന്നും നാട്ടുകാർ പറഞ്ഞു.ഇരുചക്ര വാഹനങ്ങൾക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കാൽ നടയാത്രക്കാർ കടുത്ത ദുരിതത്തിലായിരിക്കുന്നത്. കോവിഡ് വാക്സിൻ എടുക്കാനായി പ്രായമായവർ കൂടി ആശുപത്രിയിൽ എത്തുന്നതോടെ  വെള്ളക്കെട്ട് നിറഞ്ഞ റോഡ്  അപകടം ഉണ്ടാക്കുകയാണെന്നും നാട്ടുകാർ പറയുന്നു. വാഹനങ്ങൾ വന്നാൽ റോഡരികിൽ കയറി നിൽക്കാൻ പോലും സൗകര്യമില്ലാത്തതിനാൽ വാട്ടർ അതോറട്ടിയുടെ പൈപ്പ് അടിയന്തിരമായി  നന്നാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.വാട്ടർ അതോറിറ്റിയുടെ മെയിൻ പൈപ്പിൽ നിന്നും പോലീസ് സ്റ്റേഷനിലേക്കുള്ള കുടിവെള്ള പൈപ്പാണെന്നും നന്നാക്കേണ്ടത് പോലീസാണെന്നും വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു,